ഒരു അതിശയോക്തിക്കഥ

ഒരു അതിശയോക്തിക്കഥ




ഒരു ദിവസം ഞാൻ തൃശ്ശൂർ നിന്നും പാലക്കാട് ഹോസ്റ്റലിലേക്ക് വരികയായിരുന്നു. ബസിൽ തൊട്ട് മുൻപിലെ സീറ്റിൽ ഒരാൾ തന്റെ അടുത്തിരിക്കുന്ന കൂട്ടുകാരനോട് എന്തോ വിവരിക്കുകയായിരുന്നു. ഇന്നലെ അയാൾ വിചിത്രമായ ഒരു സ്വപ്നം കണ്ടുവത്രെ.
എനിക്കിത്രയുമാണ് മനസ്സിലായത്, ആലങ്കാരികതയോടെ പറഞ്ഞാൽ :
ഫേസ്ബുക്കിൽ എവിടെ നിന്നോ കടമെടുത്ത ചിന്തയുടെ പേന കൊണ്ട് അയാൾ എന്തൊക്കെയോ കുത്തിക്കുറിച്ച് വെച്ചിട്ടുണ്ടായിരുന്നു....
Like കളുടെ എണ്ണം കൂടുന്നുണ്ടോ എന്നുള്ള ആകാംക്ഷയായിരുന്നു അയാൾക്ക്.
പെട്ടെന്നാണ ഒരു കാക്ക പറന്നു വന്ന് അയാളുടെ Timelineൽ നിന്നു Like ബട്ടൺ കൊത്തിക്കൊണ്ട് പോയത്.. ഇത്രയും കണ്ടപ്പോഴേക്കും അയാൾ ഞെട്ടിയുണർന്നുവത്രെ.
പണ്ടൊക്കെ നെയ്യപ്പത്തിന് വേണ്ടി സൂത്രം കാണിച്ചിരുന്ന കാക്കയായിരുന്നു.
അതായിരുന്നു അയാളുടെ വിചിത്രമായ പേടിയും ; നെയ്യപ്പം കൊടുക്കാത്തതിന് ആ കാക്കയുടെ പിന്മുറക്കാർ പ്രതികാരത്തിന് വരുമെന്ന സൂചനയാവുമോ?
ഇത് കേട്ട് മറ്റവന് പുച്ഛത്തോടെ പറയുന്നുണ്ടായിരുന്നു :


''ഹും.. കാക്കയൊക്കെ പണ്ടത്തെ കാക്കയാണ്.. നോക്കാതെ വെച്ച നമ്മുടെ നെയ്യപ്പങ്ങളാണ് മാറിപ്പോയത്..''

ആ വാക്കുകളുടെ അർത്ഥം ഗണിച്ചെടുത്ത് മനസ്സുകൊണ്ട് ഒരു Like അടിക്കാൻ ശ്രമിക്കുമ്പോഴേക്കും ഉറക്കം ഒരേറുപന്തു കണക്കെ കണ്ണുകളിൽ പതിച്ചിരുന്നു..


-കൈപ്പാറ-

Comments

Post a Comment