നാളം



ഇനിയും
എന്നെ നിന്റെ പ്രണയത്തിന്റെ
തീച്ചൂളയിൽ ഇട്ട്
ചുട്ടെടുക്കാൻ നോക്കരുത്.
അല്ലെങ്കിലേ...
ജീവിതത്തിന്റെ ഇഷ്ടികക്കളത്തിൽ
നിന്നു തിരിഞ്ഞു
കാലും,
ആരുടെയൊക്കെയോ
പ്രാക്കും കണ്ണീരും വീണ് മനസ്സും പൊള്ളുന്നുണ്ട്.
ചുട്ടു നീറുന്നുണ്ട്.
അക്ഷരങ്ങളുടെ ശക്തി ചോരുന്നുണ്ട്.
നീ പോവുക.
വിദൂരമായ മധുര സ്വപ്നങ്ങളിൽ
എന്റെ
പ്രാന്തൻ കവിതകൾ
നിന്റെ
വശ്യമായ രൂപത്തിൽ
വന്നു നൃത്തം വെയ്ക്കുന്ന ദിനം
എന്നെ തേടി വരിക.
അത് വരേയ്ക്കും
ഈ വരികളിൽ നീ അണയാതെ
കാത്തിരിക്കുക.

Comments

Post a Comment